ഈരാറ്റുപേട്ട: കൊറോണ പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടരുതെന്ന നിര്‍ദേശം ലംഘിച്ച് ജുമാ നമസ്കാരത്തിന് സംഘടിച്ച 23 പേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് സ്കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.
രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഈ ഒത്തുകൂടല്‍. ഇവരെ നിലവില്‍ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സി.എച്ച് ഹസീബ് (39), ഹലീല്‍ (46), ഫസില്‍ (35), ഇസ്മയില്‍ (57), അബ്ദുള്‍ ലത്തീഫ് (48), ഹിനാസ് (43), ഷിഹാബുദ്ദീന് (36), റഷീദ് (45), ഇബ്രാഹിംകുട്ടി (41), അല്‍ത്താഫ് (24), ഹബീബുള്ള (19), അബ്ദുള്‍ വാഹിദ് (42), അസ്കര്‍ അലി (21), അസ്റുദ്ദീന് (27), കബീര്‍ (41), എം.കെ റഷീദ് (63), സലന് അനസ് (17), ആരിഫ് (48), എസ്കര്‍ (28), കബീര്‍ (53), ഷെഫീഖ് (60), സലിം (32), അല്‍ത്താഫ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഈരാറ്റുപേട്ടയില്‍ നിന്നും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര് നിരീക്ഷണത്തിലായ സാഹചര്യത്തില്‍ വീണ്ടും ആളുകള്‍ ഒത്തു ചേരുന്നതിനെ ആരോഗ്യപ്രവര്‍ത്തകരും, പൊതുസമൂഹവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല എങ്കിലും ഇവരെ തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കി വരികയാണ്. എന്നാല്‍ സ്കൂളിനോട് ചേര്‍ന്നുള്ള മര്‍യം മര്‍ഹൂമ മദ്രസ ഹാളിലാണ് നമസ്കാരം നടന്നതെന്നും ഇതിന് സ്കൂളുമായി ബന്ധമില്ലെന്നും ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. അബ്ദുല്‍കരീം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: