ന്യൂദല്‍ഹി: കൊറോണയെ നേരിടാനുളള രാജ്യത്തിന്റെ പോരാട്ടത്തിനായി പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളമാണ് സംഭാവനയായി നല്‍കുക. ആകെ 89 കോടിരൂപയാണ് പിഎം കെയറിലേക്ക് ലഭിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരും, കേന്ദ്ര പോലീസ് സേനാ അംഗങ്ങളും, ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതാണ്. ഞാന്‍ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.” അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ആഹ്വാന പ്രകാരം എല്ലാ ബിജെപി എംപിമാരും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. എംപിമാരെക്കൂടാതെ രാജ്യത്തെ എല്ലാ ബിജെപി എംഎല്‍എമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: