ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകള്‍ക്ക് 2020 ഏപ്രില്‍ മാസത്തേക്കുള്ള 500 രൂപയുടെ വിതരണം ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചു. സ്ത്രീകളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 2020 ഏപ്രില്‍ 2 മുതല്‍ പണം ക്രെഡിറ്റ് ചെയ്ത് തുടങ്ങി. പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിനു കീഴില്‍ പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക് അടുത്ത് മൂന്നു മാസത്തേയ്ക്ക് 500 രൂപ വീതം ഓരോ മാസവും ആശ്വാസധനമായി നല്‍്കുമെന്ന് 2020 മാര്‍ച്ച് 26 ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് മുറപ്രകാരം പണം പിന്‍വലിക്കുന്നതിന് ശാഖകളിലും ബിസിനസ് കറസ്പോണ്ടന്റ്, എടിഎം എന്നിവിടങ്ങളിലും ഗുണഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുവാന്‍ സാമ്പത്തിക സേവന വിഭാഗം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴെ പറയുന്ന ക്രമത്തിലായിരിക്കും പണം വിതരണം. ഇതിനു മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത് ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമാണ്.
0,1 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 3ാം തീയതി, 2,3 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 4ാം തീയതി, 4,5 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 7ാം തീയതി, 6,7 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 8ാം തീയതി, 8,9 എന്നീ നമ്പരുകള്‍ക്ക് 2020 ഏപ്രില്‍ 9ാം തീയതി.
2020 ഏപ്രില്‍ 9 നു ശേഷം പണം വാങ്ങാത്ത ഗുണഭോക്താക്കള്‍ക്ക് ബിസിനസ് കറസ്പോണ്ടന്റ്, അല്ലെങ്കില്‍ ബാങ്ക് ശാഖ എന്നിവിടങ്ങളില്‍ ഏതു പ്രവൃത്തി ദിനത്തിലും സാധാരണ പ്രവൃത്തി സമയങ്ങളില്‍ എത്തി ഇടപാടു നടത്താം. ബാങ്കുകള്‍ ഈ പണം ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ ചേര്‍ക്കും. ഈ വിവരം എല്ലാ ഗുണഭോക്താക്കളെയും എസ്എംഎസ് വഴി അറിയിക്കാന്‍ ബാങ്കുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എസ്എംഎസ് സന്ദേശങ്ങള്ക്കുപരി ടിവി ചാനലുകള്‍, അച്ചടി മാധ്യമങ്ങള്‍, കേബിള്‍ ടിവി, എഫ് എം റേഡിയോ തുടങ്ങിയ വഴിയും പ്രാദേശികമായ പ്രചാരണം നല്‍കണം. സാമൂഹിക അകലം പാലിക്കുന്നതിനും തിരക്ക് പരമാവധി ഒഴിവാക്കുന്നതിനുമാണ് ക്രമം പാലിക്കണം എന്നു നിഷ്കര്‍ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സംസ്ഥാന ഗവണ്മെന്റുകളുമായി ബന്ധപ്പെട്ട് ശാഖകള്‍ക്കും എടിഎമ്മുകള്‍ക്കും ബിസിനസ് കറസ്പോണ്ടന്റ് കിയോസ്കുകള്ക്കും സഹായകമായ സുരക്ഷ ക്രമീകരണങ്ങള്‍ ആവശ്യപ്പെടാന്‍ സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: