ന്യൂദല്‍ഹി: ചൈനീസ് ആപ്ലിക്കേഷനായ ടിക്ക്ടോക് കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് നാല് ലക്ഷം സുരക്ഷാ സ്യൂട്ടുകള്‍ സംഭാവന നല്കി. ദല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കാണ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സുരക്ഷാ സ്യൂട്ടുകള്‍ നല്‍കിയത്. സ്യൂട്ടുകള്‍ക്ക് പുറമെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി രണ്ട് ലക്ഷം മാസ്ക്കുകളും ടിക്ടോക് നല്കി.
ഇന്ത്യയില്‍ കൊറോണ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായാണ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതെന്നും ടിക്ക്ടോക്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ സിയോമി പതിനഞ്ച് കോടി രൂപ ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: