തൃശൂര്‍ : ആള്‍ക്കൂട്ടവും ആനയും മേളവും ഇല്ലാതെ ചടങ്ങ് മാത്രമായി പെരുവനം പൂരം. കൊറോണ വൈറസ് ബാധയില്‍ രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൂരം ചടങ്ങില്‍ ഒതുക്കിയത്.
ആറാട്ടുപുഴ പൂരത്തിനും തൃശൂര്‍ പൂരത്തിനും മുമ്പുള്ള സാമ്പിള്‍ പൂരമാണ് പെരുവനം പൂരം. വര്‍ഷങ്ങള്‍ക്കിപ്പുറം ആളും ആരവവും ഇല്ലാതെ ആയിരുന്നു പൂര ചടങ്ങുകള്‍. 10 പേരില്‍ കൂടാത്ത വിധത്തിലാണ് പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നത്. കേരളത്തിലെ പൂരപ്രേമികളുടെ മനസില്‍ ആദ്യസ്ഥാനമുള്ള പൂരങ്ങളിലൊന്നാണ് പെരുവനം പൂരം. തുടര്‍ച്ചയായ ദിവസങ്ങലിലാണ് പെരുവനം, തറക്കല്‍, ആറാട്ടുപുഴ പൂരങ്ങള്‍ ആഘോഷിക്കുക. പെരുവനം പൂരത്തിന്റെ നടവഴി മേളം തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം പോലെതന്നെ പ്രസിദ്ധമാണ്.
പെരുവനം പൂരത്തിന്റെ കലാശമായ ആറാട്ടുപുഴ പൂരം ഞായറാഴ്ചയാണ്. മെയ് 2ണ് ആണ് തൃശൂര്‍ പൂരം. പ്രത്യേക സാഹചര്യത്തില്‍ തൃശൂര്‍ പൂരവും ചടങ്ങ് മാത്രമായി നടത്താനാണ് ആലോചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: