കോഴിക്കോട്: ജില്ലയില്‍ ആകെ 21,934 പേര് നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. പുതുതായി വന്ന ഒന്‍പത് പേര് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 13 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 281 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 258 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 249 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ അവശേഷിക്കുന്ന പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട് സ്വദേശികളാണുള്ളത്. ഒരാള്‍ അസുഖം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നു. ഇനി 22 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്കി. കൂടാതെ 34 പേര് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണവും തുടരുന്നതായി ഡിഎംഒ അറിയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കണ്ട്രോള് സെല്ലുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി എന്നിവരുമായി കോവിഡ്-19 കേസുകളെക്കുറിച്ചും സംശയാസ്പദമായ കേസുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ഡിപിഎം ഡോ. എ. നവീന്‍, ആര്‍സിഎച്ച് ഓഫീസര്‍ ടി. മോഹന്‍ദാസ് എന്നിവര്‍ ബീച്ച് ആശുപത്രി സന്ദര്‍ശിച്ച് അവിടെ നിന്നും നല്കുന്ന സേവനങ്ങളെക്കുറിച്ച് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: