കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ശ്രീരാമകൃഷ്ണാശ്രമവും. ദൗര്‍ലഭ്യം നേരിടുന്ന പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്കുകളുമാണ് മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്വാമി വീതസം ഗാനന്ദ, സ്വാമി ആപ്തലോകാനന്ദ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ ജി സജീത്ത് കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ.കെ.പി.സുനില്‍കുമാര്‍ എന്നിവര്‍ക്ക് കൈമാറി. 750 പി.പി ഇ കിറ്റുകളും 1800 എന്‍.95 മാസ്കുകളുമാണ് കൈമാറിയത്.മാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തിലധികം വിലവരുന്ന ഉപകരണങ്ങളാണിതെന്ന് സ്വാമി ആപ്ത ലോകാനന്ദ പറഞ്ഞു.
ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ 4000 പി.പി. ഇ കിറ്റുകളാണുള്ളത്. ആറു മണിക്കൂര്‍ നേരം മാത്രമേ ഒരു പി.പി. ഇ കിറ്റ് ഉപയോക്കാനാവൂ. രോഗി കളുടെ എണ്ണം കൂടിവരികയാണെങ്കില്‍ പി.പി.ഇ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടും. ചെന്നൈ ശ്രീരാമകൃഷ്ണാശ്രമം വഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചു. സംസ്ഥാനത്തെ വിവിധ ആശ്രമങ്ങള്‍ വഴി കോറോണ ദുരിതമകറ്റാന്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സ്വാമി ആപ്ത ലോകാനന്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: