Categories: US

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്; ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ ജീവന്‍ നഷ്ടമാകും

ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

വാഷിങ്ങ്ടണ്‍ ഡി സി :വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാന്‍ ജനതയെ കാത്തിരിക്കുന്നതെന്ന് ട്രംപ്.  

വാര്‍ത്ത സമ്മേളനത്തിലാണ്   അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ്  വേദനാജനകമായ മുന്നറിയിപ്പ് നല്‍കിയത് . ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അതേപടി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല  കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തില്‍ ചൈനയെ തുടക്കം മുതല്‍ പഴിക്കുകയായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പ് ലഭിച്ചിട്ടും അതൊന്നും ട്രംപ് ഭരണകൂടം മുഖവിലയ്‌ക്കെടുത്തില്ല.

അമേരിക്കയില്‍ രേഗബാധിതരുടെ എണ്ണം 1,88,592 ആയി കുത്തനെ ഉയര്‍ന്നു കഴിഞ്ഞു. 4,055 പേര്‍ മരിച്ചു. കേരളത്തെക്കാള്‍ ജനസംഖ്യ കുറവുള്ള ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചത്തേക്കാള്‍ രണ്ടിരട്ടിയാണ് യുഎസ്സില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 80,000 വിരമിച്ച നഴ്‌സുമാരും ഡോക്ടര്‍മാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങള്‍ എങ്ങുമെത്തുന്നില്ലെന്നു പരിതപിക്കുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആര്‍ഡ്രു ക്യൂമോ ഇന്നത്തെ യുഎസ് ഭരണകൂടത്തിന്റെ ദയനീയ ചിത്രമാണ് വരച്ചിടുന്നത്.സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കന്‍ ഭരണകൂടം വിജയം കൈവരിക്കുമെന്നു നൂറു ശതമാനം പ്രതീക്ഷയാണ് എല്ലാവരും വെച്ചുപുലര്‍ത്തുന്നത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക