നാസിക് : കോവിഡിനെതിരെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളെ പരിഹസിച്ചയാള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍. മലേഗാവ് സ്വദേശിയായ 40 കാരനാണ് അറസ്റ്റിലായത് ഇയാള്‍ ടിക് ടോകിലൂടെ കൊറോണയ്ക്കെതിരെയുള്ള വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നാസിക് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മഹാമാരിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
നോട്ടുകള്‍ വായിലും മൂക്കിലും തൂത്തശേഷം അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് മത വിദ്വേഷം വളര്‍ത്തുന്ന വിധത്തിലുമാണ് ഇയാള്‍ വീഡിയോ സന്ദേശം പുറത്തിറക്കിയത്. ഇത് വിവാദമായതോടെ സൈബര്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ ഇയാളെ ഇന്ന് മലേഗാവ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: