കുവൈറ്റ് സിറ്റി – കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 25 പേര്‍ക്ക് ആണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 പേര് ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ക്കു പുറമെ അഞ്ചു സ്വദേശികള്‍ക്കും ഒരു ഫിലിപ്പൈന്‍ പൗരന്, നാല് ബംഗ്ലാദേശ് പൗരന്മാര്, ഒരു ഈജിപ്ത് പൗരന് എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുവൈത്തില്‍ രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ചു പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
കൊറോണ വൈറസിന്ഡറെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹുമായി കഴിഞ്ഞദിവസം ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്ത് പൊതുമാപ്പ് ആരംഭിച്ചു എങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ കുവൈത്ത് പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കുവെച്ചു.
കുവൈത്തില്‍ കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി വൈറസ് വ്യാപനം മുന്നില്‍ കണ്ട് പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു . ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഈ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വഴികളിലും സേനാ വിന്യാസം നടത്തിയാണു ജനങ്ങളുടെ പോക്ക് വരവ് നിയന്ത്രിക്കുന്നത്. ഇതിനു പുറമേ ഈ പ്രദേശങ്ങളിലെ അകത്തുള്ള എല്ലാ റോഡുകളിലും സുരക്ഷാ സേനയുടെ ചെക്കിങ് ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: