ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ ഒന്നുകൂടി കടുപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ ലംഘിക്കുന്നവരേയും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരേയും ജയിലില്‍ അടയ്ക്കാനാണ് നിര്‍ദ്ദേശം. മധ്യപദേശ് ഇന്‍ഡോറില്‍ കൊറോണ വൈറസ് ബാധിതന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിയുകയും മറ്റും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കും ഒന്നോ, രണ്ടോ വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നു സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം മധ്യപ്രദേശ് സംഭവത്തില്‍ പതിമുന്ന് പേര് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കേരളത്തിലും ഇത്തരത്തില്‍ ചില സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: