ന്യൂദല്‍ഹി: ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിന് പിന്നില്‍ ധോണിയുടെ സിക്സര്‍ മാത്രമല്ലെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടീമംഗങ്ങളുടെയും പരിശീലക സംഘത്തിന്റെയും കൂട്ടായ പരിശ്രമമാണ് 2011-ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകകപ്പ് കരസ്ഥമാക്കിയതിന്റെ ഒമ്പതാം വാര്‍ഷികാഘോഷ ദിനത്തിലാണ് താരത്തിന്റെ പ്രതികരണം.
2011 ഏപ്രില്‍ രണ്ടിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിയുടെ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ ഗംഭീര്‍ 97 റണ്‍സോടെ ടോപ്പ് സ്കോററായി.
നാല്‍പ്പത്തിയൊമ്പതാം ഓവറില്‍ ക്യാപ്റ്റന്‍ ധോണി സിക്സര്‍ അടിച്ചതോടെയാണ് ഇന്ത്യക്ക് കിരീടം സ്വന്തമായത്. അന്നത്തെ സിക്സറിനെക്കുറിച്ച് മാത്രമാണ് എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നത്. ടീമിന്റെ കൂട്ടായ പരിശ്രമമാണ് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു.
ഫൈനലില്‍ ടോസ് നേടി ബാറ്് ചെയ്ത ശ്രീലങ്ക മഹേള ജയവര്‍ധനയുടെ സെഞ്ചുറിയുടെ മികവില്‍ ആറു വിക്കറ്റിന് 274 റണ്‍സ് നേടി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍മാരായ സച്ചിനെയും സെവാഗിനെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. പക്ഷെ ഗംഭീറും ധോണിയും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇരുപത്തിയെട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: