ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പരത്തിയത്തിന്റെ മുഖ്യ ഉറവിട കേന്ദ്രം നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനമാണെന്ന് ദേശാഭിമാനി ദിനപത്രം. സിപിഎമ്മിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പത്രമാണ് രാജ്യത്തെ അപകടത്തില്‍പ്പെടുത്തിയത് തബ്ലീഗ് മതസമ്മേളനമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ മുഖ്യവാര്‍ത്തയാക്കി ദേശാഭിമാനി നല്‍കിയിട്ടുണ്ട്.
ഈമാസം ആദ്യം തബ്ലീഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളില്‍ പങ്കെടുത്ത പത്തുപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു. പങ്കെടുത്ത നിരവധിപേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 16 വിദേശരാജ്യത്തുനിന്നും കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേര് സമ്മേളനങ്ങളില്‍ പങ്കെടുത്തു. മാര്‍ച്ച് 9-10നും 13-14നും 17, 18,-19നും മൂന്ന് തവണയാണ് കൂടിച്ചേരലുണ്ടായത്.
മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ് സംസ്ഥാനങ്ങളിലേക്ക് രോഗം പടര്‍ത്തിയതെന്ന് ദേശാഭിമാനി വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍നിന്ന് ഏകദേശം 1500 പേര് മതസമ്മേളനത്തില്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍മാത്രം 82 പേര്‍ക്ക് രോഗലക്ഷണമുണ്ട് മതസമ്മേളനത്തില്‍ തെലങ്കാനയില്‍നിന്നുള്ള 1000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നും ദേശാഭിമാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: