ന്യൂദല്‍ഹി: കൊവിഡിനെ നേരിടുന്ന പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. കൊറോണയെ ചെറുക്കുന്നതിനായി രാജ്യം ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ രംഗത്തുവന്നിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളും സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ്സ് ഇതിന് എല്ലാ പിന്തുണയും നല്കുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയോഗത്തില്‍ മന്മോഹന് സിങ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിനെ പ്രശംസിച്ചുകൊണ്ട് ലോക ആരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചിരുന്നു. ലോക്ഡൗണില്‍ സാധാരണക്കാര്‍ പ്രതിസന്ധിയില്‍ ആകാതിരിക്കുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും മോദി സര്‍ക്കാര്‍ ജനങ്ങളോട് വന്‍ കരുതലോടെയാണ് പെരുമാറുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഇന്ത്യയില്‍ 1965 പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരകരിച്ചിട്ടുണ്ട്. 50 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: