ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയ 2011 ലെ ലോകകപ്പ് ഫൈനല്‍ മത്സരം ഐസിസി വീണ്ടും സംപ്രേഷണം ചെയ്യുന്നു. ഐസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്ട്രീമിംഗ് നടത്തുക.ഇന്ത്യ ലോക കിരീടം നേടിയിട്ട് ഒമ്പത് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മയായിട്ടാണ് മത്സരം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് ഉച്ചക്ക് 02.30 ന് ആരംഭിച്ച സംപ്രേഷണം തുടരുകയാണ്. സ്റ്റാര്‍ സ്പോര്‍ട്സും മത്സരം സ്ട്രീം ചെയ്യുന്നുണ്ട്.
2011 മാര്‍ച്ച് 02 നാണ് മുംബൈ വാംഖഡെ മൈതാനത്തില്‍ ധോണിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ പട ശ്രീലങ്കയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ അവസാന ലോകകപ്പ് മത്സരം കൂടിയായിരുന്നു അത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക, ജയവര്‍ധനയുടെ സെഞ്ച്വറി കരുത്തില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റണ്‍സ് നേടി. പകരം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ഗംഭീര്‍ 97 ഉം ക്യാപ്റ്റന്‍ എംഎസ് ധോണി 91 റണ്‍സും നേടി. ലോകകപ്പ് നേടിയ ആഹ്ലാദത്തില്‍ സച്ചിനെ തോളിലേറ്റി മൈതാനം ചുറ്റിയ ഇന്ത്യന്‍ ടീമിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: