കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ചൈന ലോകത്തോട് ചെയ്യുന്നത് ഏറ്റവും വലിയ ചതിയാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍. ചൈനയിലെ കുപ്രസിദ്ധ ഇറച്ചി വിപണി വീണ്ടും സജീവമായതോടെയാണ് ഗവേഷകരുടെ അഭിപ്രായം.
മനുഷ്യ ഉപഭോഗത്തിനായി വവ്വാലുകളും പാങ്കോളിനുകളും നായ്ക്കളും വില്‍ക്കുന്ന കുപ്രസിദ്ധ ഇറച്ചി വിപണിയാണിത്. കൊറോണ വൈറസിന് കാരണമായ കൊവിഡ് -19 വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാന്‍ കാരണമാകുന്നുണ്ടെന്നും ഇത് വന്‍ അപകടകരമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇതിനിടെ കുപ്രസിദ്ധ ഇറച്ചി വിപണി സജ്ജീവമാക്കി ചൈന ലോകത്തോട് ചെയ്യുന്നത് ചതിയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിന് മുന്‍പുണ്ടായിരുന്ന അതേ രീതിയില്‍ വിപണികള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ എക്സാമിനര്‍ ‘എ മെയില്‍ ഓണ്‍ സണ്‍ഡേ’യുടെ ലേഖകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. നായ്ക്കളെയും മുയലുകളെയും വവ്വാലുകളെയും കശാപ്പ് ചെയ്യുന്നതും സജീവമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിലെ ഹുവാനന്‍ സീഫുഡ് വിപണി കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നത്. അതേസമയം വിപണികള്‍ കാവല്ക്കാരുടെ നിരീക്ഷണത്തിലാണ്. ഇറച്ചി വിപണിയിലെ രക്തത്തില്‍ കുളിച്ച മൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറപ്പാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: