ന്യൂദല്‍ഹി : നിസാമുദ്ദീനില്‍ മത സമ്മേളനത്തിനെത്തിയ 9000 പേര് കോവിഡ് ഹൈ റിസ്ക് പട്ടികയില്‍. 7600 ഇന്ത്യാക്കൈാരും 1300 വിദേശീരുമാണ് മത സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സമ്മേളനത്തില്‍ ഇതിലും കൂടുതല്‍ പേര് പങ്കെടുത്തതായാണ് കണക്കു കൂട്ടുന്നത്. ഇവര്‍ക്കുവേണ്ടിയാണ് അന്വേഷണം നടത്തി വരികയാണ്.
പങ്കെടുത്ത കൂടുതല്‍ പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. 23 സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചാണ് പങ്കെടുത്ത വിദേശികളുടെ കണക്കെടുപ്പ് നടത്തിയത്. ഏപ്രില്‍ ഒന്നിനിറങ്ങിയ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഇതില്‍ 1051 പേരെ ഇതുവരെ ക്വാറന്റൈന് ചെയ്തിട്ടുണ്ട്. 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കെടുത്ത 7688 പ്രാദേശിക പ്രവര്‍ത്തരുടെ കണക്കെടുപ്പ് നടത്തുകയാണ്. തബ്ലീഗുമായി പല രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 400ഓളം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ളവരാണ്.
ക്ലാസ്സുകളും പ്രാര്‍ഥനാ ചടങ്ങുകളുമായി ദിവസങ്ങള്‍ നീണ്ടു നിന്ന സമ്മേളനത്തില്‍ മലേഷ്യ ഇന്തോനേഷ്യയടക്കം ഒട്ടനേകം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി പേര് മര്‍ക്കസിനുള്ളില്‍ കുടങ്ങിയിരുന്നു. 36 മണിക്കൂര്‍ നീണ്ടു നിന്ന പ്രയ്തനത്തിനൊടുവില്‍ 2335ഓളം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ക്വാറന്റൈനില്‍ ആക്കുകയായിരുന്നു.
തമിഴ്നാട്ടിലാണ് തബ്ലീഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്(71) ഡല്‍ഹി(53), തെലങ്കാന(23), അസം(13), മഹാരാഷ്ട്ര(12) ആന്ധമാന്‍(10), ജമ്മുകശ്മീര്‍(6) പോണ്ടിച്ചേരി(2), ഗുജറാത്ത്(2) എന്നിങ്ങനെ പോകുന്നു തബ്ലീഗുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: