കോഴിക്കോട്: സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. ക്രമീകരണങ്ങള്‍ തെറ്റിച്ച് തിരക്ക്. സംസ്ഥാനത്ത് പതിനാലായിരത്തിലധികം റേഷന്‍ കടകളിലൂടെയാണ് കൊറോണയെ തുടര്‍ന്ന് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്. തിരക്കൊഴിവാക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നെങ്കിലും ഇതു മാനിക്കാതെയാണ് പലരും എത്തിയത്.
റേഷന്‍ കാര്‍ഡ് നമ്പര്‍ 0,1 ല്‍ അവസാനിക്കുന്നവര്‍ ഇന്നലെയും 2,3 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ ഇന്നും 4,5 നാളെ 6,7 ശനിയാഴിച 8,9 ഞായര്‍ എന്നിങ്ങനെ വന്ന് റേഷന്‍ വാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ സൗജന്യ റേഷന്‍ എത്തിയെന്നറിഞ്ഞപ്പോള്‍ പലരും നമ്പര്‍ നോക്കാതെയാണ് എത്തിയത.് ഇത് റേഷന്‍ കടകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. കക്കോടി മോരിക്കരയിലെ റേഷന്‍ കടയില്‍ 200ലധികം പേരാണ് ഇന്നലെ എത്തിയത്. ആരെയും തിരിച്ചയയ്ക്കാതെ എല്ലാവര്ക്കും സൗജന്യ റേഷന്‍ നല്‍കിയെന്ന് റേഷന്‍കട ഉടമ സന്തോഷ് പറഞ്ഞു. മാത്രവുമല്ല ഇവിടെ നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡിലെഴുതി പ്രദര്‍ശിപ്പിക്കുകയും വരുന്നവര്‍ക്ക് കൈ കഴുകാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. തിരക്കുണ്ടായിട്ടും ആളുകള്‍ കൃത്യമായ അകലം പാലിച്ച് മാതൃകാപരമായാണ് സാധനങ്ങള്‍ വാങ്ങിയത്.
മട്ടഅരി, പുഴുക്കലരി, ഗോതമ്പ് എന്നിവയാണ് സൗജന്യമായി നല്‍കുന്നത്. ഇതില്‍ മട്ട അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന പരാതി. ആട്ടയും മണ്ണെണ്ണയും ലഭിക്കണമെങ്കില്‍ പണം നല്‍കണം. ബിപിഎല്‍ കാര്‍ഡായ പിങ്ക് കാര്‍ഡില്‍ ഒരംഗത്തിന് നാല് കിലോ അരി ഒരു കിലോ ഗോതമ്പ്, അന്ത്യോദയ കാര്‍ഡായ മഞ്ഞ കാര്‍ഡില്‍ 30 കിലോ അരി, അഞ്ച് കിലോ ഗോതമ്പ്, എപിഎല്‍ കാര്‍ഡായ സബ്സിഡിയുള്ള നീല കാര്‍ഡിലും സബ്സിഡിയില്ലാത്ത വെള്ള കാര്‍ഡിലും 15 കിലോ അരി അല്ലെങ്കില്‍ ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുക. നീല കാര്‍ഡില്‍ അംഗങ്ങള്‍ കൂടുതലുണ്ടെങ്കില്‍ 20 കിലോ വരെ ലഭിക്കും.
അഞ്ച് ദിവസങ്ങളിലായി സൗജന്യ റേഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ മാസം 20 വരെ സൗജന്യ റേഷന്‍ ലഭിക്കും. റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ മാസാവസാനം വരെയും സൗജന്യ റേഷന്‍ വിതരണം ചെയ്യും. എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കാനുള്ള റേഷന്‍ സാധനങ്ങള്‍ സ്റ്റോക്കുള്ളതിനാല്‍ ആളുകള്‍ കൂട്ടമായി കടയില്‍ എത്തേണ്ട ആവശ്യമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: