കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് അണുനശീകരണ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതി. നാട്ടുകാരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി രംഗത്തെത്തിയത്. കൊറോണ വൈറസ്സ് വ്യാപനം വ്യാപകമായതോടെ രോഗബാധ പിടിപെട്ട നിരവധി പേരടക്കം നൂറുകണക്കിന് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും പരസിസരവും അണുവിമുക്തമാക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
കോവിഡ് വാര്‍ഡും പരിസരവും മാത്രം ശുദ്ധീകരിക്കാറുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ രോഗികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സുകള്‍ അടക്കമുളള വാഹനങ്ങളും ജീവനക്കാരുടെ മുറികളും മറ്റ് വാര്ഡുകളിലുമൊന്നും അണുനശീകരണം നടക്കുന്നില്ലെന്നും പതിവ് ശുചീകരണങ്ങള്‍ മാത്രമേ നടക്കുന്നുളളൂവെന്നും ആശുപത്രിയില്‍ എത്തുന്നവര്‍ പറയുന്നു.
നാടെങ്ങും കേവിഡിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മെഡിക്കല്‍ കേളേജില്‍ ഒന്നും കാര്യ ക്ഷമമല്ലെന്നാണ് പരാതി. അതേസമയം ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും മെഡിക്കല്‍ കോളേജില്‍ ശുചീകരണ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മറിച്ചുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. സുധീര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: