ബെംഗളൂരു: കൊറോണ പ്രതിരോധത്തില്‍ ഭാരതത്തിന് കൈത്താങ്ങായി ഇന്‍ഫോസിസ് ഫൗണ്ടേഷന്. കോവിഡ് ദുരിതാശ്വാസത്തിനായി ഇന്‍ഫോസിസ് 100 കോടി രൂപ നല്കി. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്കുള്ളതാണ്. ബാക്കി പണം ആശുപത്രികളില്‍ കോവിഡ് പരിശോധനാ സൗകര്യം ഒരുക്കാനും പരിശോധനാ കിറ്റ് വാങ്ങാനും ആവശ്യക്കാര്‍ക്കു ഭക്ഷണം എത്തിച്ചുകൊടുക്കാനും വിനിയോഗിക്കുമെന്ന് അധ്യക്ഷ സുധാ മൂര്‍ത്തി വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിന് ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. . കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, അസ്സം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പിഎം കെയേഴ്സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുന്‍പൊന്നുമില്ലാത്ത രീതിയിലെ പ്രതിസന്ധിയാണു നാം നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയ്യാറാകേണ്ട സമയമാണിതെന്നും എം. പി രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: