രാജ്യത്തെ നിലവിലെ സാഹചര്യം അനുസരിച്ച് തങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതായിരിക്കില്ല അധികാരികളുടെ ഏറ്റവും വലിയ ആശങ്കയെന്ന് നടന് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനിടെ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്നത് വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ ഫേസ് ബുക്കിലൂടെ പൃഥ്വിരാജ് വിശദീകരണവും നല്‍കുകയായിരുന്നു.
കോറോണ വൈറസ് ഭീതിയില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് തങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതായിരിക്കില്ല അധികാരികളുടെ ഏറ്റവും വലിയ ആശങ്ക. ബന്ധപ്പെട്ട അധികാരികളെ ഇവിടുത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്ഡേറ്റ് ചെയ്യുകയും വേണ്ടത് തങ്ങളുടെ കടമയാണെന്ന് മനസ്സിലാക്കുന്നു.
നിലവില്‍ സുരക്ഷാ മുന്‍കരുതലുകളെടുത്ത് ഐസൊലേറ്റഡായുമാണ് കഴിയുന്നത്. ഇത് ജോര്‍ദ്ദാന്‍ സര്‍ക്കാരിന് മനസ്സിലായതിനെ തുടര്‍ന്നാണ്് അധികൃതര്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കിയത്. എന്നാല്‍ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായതോടെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടതായി വരികയായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കാനുള്ള അനുമതി തത്കാലം പെട്ടെന്നൊന്നും ലഭിക്കില്ല എന്നറിയിച്ചതിനെതുടര്ന്ന് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്.
ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമ്മില്‍ താമസിക്കാനും ചിത്രീകരിക്കാനും തങ്ങള്‍ ആദ്യം പദ്ധതിയിട്ടിരുന്നതിനാല്‍, സമീപ ഭാവിയിലേക്കുള്ള താമസത്തിനും ഭക്ഷണസാധനങ്ങള്ക്കുമുള്ള കരുതല്‍ തങ്ങളുടെ പക്കല്‍ ഉണ്ട്. എന്നാല്‍ ആ ടൈംലൈനിനപ്പുറം എന്ത് സംഭവിക്കും എന്നതാണ് ആശങ്കയുയര്‍ത്തുന്നതെന്നും പൃഥ്വിരാജ് പങ്കുവെച്ചു.
തങ്ങളുടെ ടീമില്‍ ഒരു ഡോക്ടര്‍ ഉണ്ട്, അവര്‍ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിലെ ഡോക്ടറും തങ്ങളെ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 58 അംഗങ്ങളുള്ള ഞങ്ങളുടെ സംഘത്തെക്കുറിച്ചായിരിക്കില്ല അധികാരികളുടെ ഏറ്റവും വലിയ ആശങ്കയെന്ന് ഞങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കുന്നെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: