പാറ്റ്ന: ദല്‍ഹി നിസാമുദ്ദീല്‍ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ തേടി എത്തിയ പോലീസ് സംഘത്തിനു നേരേ വെടിവയ്പ്പ്. ബിഹാറിലെ മധുബനിയിലെ പള്ളിയില്‍ നിന്നാണ് പോലീസ് സംഘത്തിനു നേരേ ആക്രമണമുണ്ടായത്. കൊറോണ വൈറസ് പടരാതിരിക്കാന്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നു രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മധുബനിയിലെ പള്ളിയില്‍ നിസാമുദ്ദീന്‍ നിന്നെത്തിയ സംഘം ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചത്. ഇതിനെതുടര്‍ന്നാണ് പോലീസ് സംഘം ഇവരെ അന്വേഷിച്ച് എത്തിയത്. എന്നാല്‍, പോലീസിനെ ഉള്ളില്‍ കടത്താതെ ഒരു സംഘം പള്ളിക്കു മുന്നില്‍ സംഘടിച്ചു. തൊട്ടുപിന്നാലെ പോലീസ് സംഘത്തിനു നേരേ ആക്രമണവും വെടിവയ്പ്പും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പള്ളിക്കുള്ളില്‍ ജമാഅത്തും സംഘടിപ്പിച്ചിരുന്നു. കല്ലേറും വെടിവയ്പ്പും ഉണ്ടായതോടെ പോലീസ് സംഘം മടങ്ങി. വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ബിഹാര്‍ ഡിജിപി ഉത്തരവിട്ടു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നു മടങ്ങിയവരെ കണ്ടെത്തിയില്ലെങ്കില്‍ കൊറോണയുടെ സാമൂഹിക വ്യാപനത്തിനു അതു കാരണമാകുമെന്നു ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയതിനാല്‍ കനത്ത തെരച്ചിലാണ് ഇവര്‍ക്കായി പോലീസ് നടത്തുന്നത്.
നേരത്തേ, കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്മാര് കാട്ടിയത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിസാമുദ്ദീനിലെ ബംഗേളവാലി മസ്ജിദ് കൂടി ഉള്‍പ്പെടുന്ന തബ് ലിഗി ജമാഅത്ത് മര്‍ക്കസില്‍ നിന്നു ആള്ക്കാര് ഒഴിയണമെന്ന് പോലീസ് പലതവണ നിര്‍ദേശം നല്‍കിയിട്ടും മതപണ്ഡിതര്‍ ഇതിനു കൂട്ടാക്കിയില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോ. കൊറോണ വൈറസ് വ്യാപിക്കുമെന്നും സ്ഥിതി ഗുരുതരമാകുമെന്നും അതിനാല്‍ മതസമ്മേളനം അവസാനിപ്പിച്ച് മര്‍ക്കസ് ഒഴിപ്പിക്കണമെന്നുമാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, മര്‍ക്കസ് നേതാവ് മൗലാന സാദ് ഇക്കാര്യം വിസമ്മിതിക്കുകയും സമ്മേളനം തുടരുകയുമായിരുന്നു. ഇതോടെകേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മാര്‍ച്ച് 28ന് വൈകിട്ട് ഈ വിഷയത്തില്‍ ഇടപെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിഷയത്തില്‍ ഇടപെടാനും ഉടന്‍ തന്നെ എല്ലാവരേയും പുറത്താക്കി ആവശ്യമായവരെ എല്ലാം നിരീക്ഷണത്തില്‍ ആക്കാനും നിര്‍ദേശിക്കുകയായിരുന്നു. 28ന് രാത്രി ഒരു മണിയോടെ ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി നേതാക്കളോട് വിഷയം അവതരിക്കുകയായിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് പള്ളി ഒഴിപ്പിക്കാന്‍ നേതാക്കള്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: