ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ഇടവേലിയില്‍ അഞ്ചുവയസ്സുകാരി പനി ബാധിച്ച് മരിച്ചു. ഇടവേലിയിലെ കുംഭത്തില്‍ രഞ്ജിത്തിന്റെയും സുനിതയുടെയും മകള്‍ അഞ്ജന (5) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .
ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗയ ബാധിതയായത്. ഇതോടെ കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . വ്യാഴാഴ്ച സ്രവ പരിശോധന ഫലം ലഭിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി സംസ്കരിക്കുകയുള്ളൂ.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സ്രവ പരിശോധന ഫലം കൂടി വന്നതിനു ശേഷം മാത്രമേ മൃതദ്ദേഹം വിട്ടു നല്‍കുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു. സഹോദരി അഹന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: