കണ്ണൂർ: വീടുകളും ആശുപത്രികളിലും കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഫോണുകളിലേക്ക് ആശംസാ സന്ദേശമയച്ച സിപിഎം നടപടി വിവാദത്തിൽ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഫോണിലൂടെ നിരീക്ഷണത്തിലുള്ളവരോടൊപ്പം ഞങ്ങളുണ്ട് എന്ന പേരിൽ സന്ദേശങ്ങൾ അയച്ചത്.
വിദേശത്തു നിന്നും വരുന്ന വഴി എയർപോർട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നൽകിയ പ്രവാസികളുടെ ഫോൺ നമ്പർ ചോർത്തിയെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം ജില്ലാ നേതൃത്വം ഫോൺ നമ്പറുകൾ സംഘടിപ്പിക്കുകുകയായിരുന്നവെന്നാണ് സൂചന. കോവിഡ് ബാധിതരെ സഹായിക്കാൻ പാർട്ടി കൂൂടെയുണ്ടെന്ന് വരുത്തി തീർത്ത് നിരീക്ഷണത്തിലുള്ള കുടുംബങ്ങളുടെ സഹതാപം നേടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം വിവാദമായിട്ടും ആരോഗ്യ വകുപ്പ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നത് നിരീക്ഷണത്തിലുള്ള പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി ആശംസാ സന്ദേശം അയച്ചത് ഏതടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയരുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കും ഈ വിവരങ്ങള്‍ ചോർന്ന് കിട്ടിയതായും പരാതിയുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിലും കലക്ടര്‍ക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയുണ്ടായില്ലെന്നും വിദേശത്ത് നിന്നെത്തിയ ഒരു പ്രവാസി പറഞ്ഞു. മഹാമാരിയെ നേരിടുന്നതിിനിടയിൽ മുതല്ലെടുപ്പ് നടത്താനുള്ള സിപിഎം നിലപാടിിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: