എരുമേലി: കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിനെതിരെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് സര്‍ക്കാരും പോലീസും കര്‍ശന നടപടികളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് മാത്രം ഒന്നും ചെയ്യാതെ ഒളിച്ചുകളിക്കുകയാണെന്ന് പരാതി.സംസ്ഥാനത്തുടനീളം പോലീസ് റോഡിലിറങ്ങി വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിയും, കേസെടുത്തും അനാവശ്യയാത്രങ്ങള് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒന്നും ചെയ്യാതെ മോട്ടോര്‍ വാഹന വകുപ്പ് ഒളിച്ചു നടക്കുന്നത്.
കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താനും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും, പോലീസും, വിവിധ സന്നദ്ധ സംഘനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം സേവന രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട വകുപ്പ് ഇതൊന്നും ചെയ്യാതെ ഒളിച്ചുകളി നടത്തുന്നത്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വാഹനയാത്രക്കാരെ പിടിക്കാനും മറ്റുമായി പോലീസ് വളരെയേറെ ബുദ്ധിമുട്ടുമ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പ് ഒന്നും ചെയ്യാതെ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: