ന്യൂദല്‍ഹി : രാജ്യത്തെ പാചക വാതക വിലയില്‍ കുറവ് വരുത്തി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. 734 രൂപയാണി പുതിയ നിരക്ക്.
ഇത് കൂടാതെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപയും കുറച്ചിട്ടുണ്ട്. 1274.50 രൂപയാണ് ഇനിമുതലുള്ള പുതിയ വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തും വില കുറഞ്ഞത്.
ആറ് മാസത്തിനിടെ ആദ്യമായാണ് പാചക വാതക വിലയില്‍ ഇത്രയും കുറവ് വരുന്നത്. കൊറോണ് കാലത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതാണ് ഈ വിലക്കുറവ്. പുതുക്കിയ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: