കോഴിക്കോട്: ലോക്ക് ഡൗണിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് സൗജന്യമായി സംഭാരം വിതരണം ചെയ്ത് കോഴിക്കോട് ചിന്മയ വിദ്യാലയം. മെഡിക്കല്‍ കോളേജ് മുതല്‍ അരയിടത്തുപാലം വരെയുള്ള ഭാഗങ്ങളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കാണ് ചിന്മയ വിദ്യാലയം അദ്ധ്യാപകര്‍ സംഭാരം വിതരണം ചെയ്യുന്നത്.
അദ്ധ്യാപകര്‍ ചേര്‍ന്ന് സ്വരൂപിച്ച പണം കൊണ്ടാണ് സംഭാരം നല്‍കുന്നതിനാവശ്യമായ തുക കണ്ടെത്തുന്നത്. പ്രിന്‍സിപ്പാള്‍ കെ.പി. ശ്രീജിത്താണ് വാഹനത്തിലെത്തി സംഭാരം വിതരണം ചെയ്യുന്നത്. ആറു ദിവസമായി നടക്കുന്ന സംഭാര വിതരണം ലോക് ഡൗണ്‍ അവസാനിക്കുന്ന ദിവസംവരെ തുടരുമെന്നും കെ.പി. ശ്രീജിത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക