വാഷിംങ്ടന്‍ : ഇന്ത്യയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. 64 രാജ്യങ്ങള്‍ക്ക് 174 ദശലക്ഷം യുഎസ് ഡോളര്‍( 1313 കോടി) ധനസഹായം പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. 2.9 മില്യണ്‍ ഡോളറാണ് ( 22 കോടി രൂപ) അമേരിക്ക ഇന്ത്യാ ഗവണ്മെന്റിന് നല്‍കുന്നത്.വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏല്പിക്കുക.
274 മില്യനില്‍ 100 മില്യന്‍ എമര്‍ജന്‍സി ഹെല്‍ത്ത് അസിസ്റ്റന്‍സായും ,110 മില്യന്‍ ഹുമനിറ്റേറിയന്‍ അസിസ്റ്റന്‍സായും, 64 മില്യന്‍ യുഎന്‍ റഫ്യുജി ഏജന്‍സിക്കുമായി നല്‍കും. ഇന്ത്യക്ക് നല്കുന്ന 2.9 മില്യന്‍ ഡോളര്‍ ലബോറട്ടറി വികസനത്തിനും ടെക്നിക്കല്‍ വിദഗ്ദര്‍ക്കുമാണ്.പാക്കിസ്ഥാനും, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യന്‍ ഡോളര്‍ നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: