മെല്‍ബണ്‍: കൊറോണയെ തുരത്താനായി മുന്നില്‍ നിന്ന് പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്് പിന്തുണയര്പ്പിച്ച്് ഓസീസ് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണല്‍ തല മുണ്ഡനം ചെയ്തു.
ഓസീസ് സഹതാരമായ സ്റ്റീവ് വോയോടും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോടും തലമുണ്ഡനം ചെയ്യാന്‍ വാര്‍ണര്‍ ആവശ്യപ്പെട്ടു.
തല മുണ്ഡനം ചെയ്യുന്ന വീഡിയോ വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കൊറോണ വൈറസിനെതിരെ പോരാടുന്നവര്‍ക്കു പിന്തുണയര്‍പ്പിച്ചാണ് ഞാന്‍ ഈ പ്രവൃത്തിചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊറോണ വൈറസിനെ മാര്‍ച്ച് പതിനൊന്നിനാണ് ലോക ആരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകത്ത് പടരുന്ന ഈ മഹാമാരി പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടത്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: