മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്നാലെ ഉപനായകന്‍ രോഹിത് ശര്‍മയും കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. എണ്‍പത് ലക്ഷം രൂപദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്ന് രോഹിത് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും സോമാറ്റോ ഫീഡിങ് ഇന്ത്യക്ക് അഞ്ചു ലക്ഷവും തെരുവ് നായക്കളുടെ ക്ഷേമത്തിനായി അഞ്ചു ലക്ഷവും സംഭാവനയായി നല്‍കുമെന്ന് രോഹിത് സമൂഹ മധ്യമങ്ങളിലൂടെ അറിയിച്ചു.കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എല്ലാവരും സാമൂഹിക അകലം പാലിക്കുണമെന്ന് രോഹിത് ശര്‍മ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൊറോണക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തിന് സംഭാവന നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന തുടങ്ങിയവര്‍ നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: