Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനിയും പഠിക്കാത്ത സമൂഹത്തോട്..!

അവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ് ബാധയേറ്റുവെന്നാണ് കേള്‍ക്കുന്നത്. നൂറ് കണക്കിന് പേര്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 1, 2020, 03:00 am IST
in Editorial

സാമൂഹിക വ്യാപനത്തിലേക്ക് കോവിഡ് വൈറസ് എത്തിയാല്‍പ്പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്ന് അനുദിനം വ്യക്തമായി വരുന്നു. ലോകത്തെ സകലമാന ജീവികളെയും കണ്ണില്ലാതെ തിന്നൊടുക്കുന്ന മനുഷ്യന് മുമ്പില്‍, കണ്ണുകൊണ്ട് കാണാനാവാത്ത ഒരു ജീവി മരണതാണ്ഡവമാടുകയാണ്. ഈ സന്ദിഗ്ധ ഘട്ടത്തില്‍ പോലും ചിലര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ലെന്നതാണ് അങ്ങേയറ്റത്തെ ദു:ഖം. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്ന സ്വതസിദ്ധമായ ശൈലി ജനങ്ങള്‍ക്കുണ്ട്. മലയാളികള്‍ക്ക് അത് ഇരട്ടിയിലധികമാണ്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത് അവര്‍ക്കുവേണ്ടി മാത്രമാണെന്ന തരത്തിലേക്ക് പോലും പ്രചാരണങ്ങള്‍ ഉയരുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുമ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊന്നും അത്ര ശുഭകരമല്ല. ഏറ്റവുമൊടുവില്‍ ന്യൂദല്‍ഹിയിലെ നിസാമുദീനില്‍ നിന്നുള്ള വാര്‍ത്തയാണ് സമൂഹത്തില്‍ ഭീതിയുടെ കമ്പളം വിരിച്ചിരിക്കുന്നത്.

അവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ് ബാധയേറ്റുവെന്നാണ് കേള്‍ക്കുന്നത്. നൂറ് കണക്കിന് പേര്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് അനേകം പേര്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അറിവ്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മരണമടഞ്ഞ  പത്തനംതിട്ട സ്വദേശിക്ക് അവിടെ വെച്ച് വൈറസ് ബാധയേറ്റെന്ന സംശയം ശക്തമാണ്. അവിടെ നിന്ന് തിരിച്ച് തമിഴ്‌നാട്ടിലെത്തിയ സംഘത്തില്‍ തായ്‌ലന്റ്കാരായ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ക്കും കോവിഡ് ബാധയേറ്റതോടെ സമ്പര്‍ക്കത്തിലായവര്‍ക്കു വേണ്ടി ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും പരക്കംപായുകയാണ്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളടക്കമുള്ള പലരും മതപ്രബോധനങ്ങള്‍ക്കായി രാജ്യത്തെ പല സ്ഥലങ്ങളിലും എത്തിയിട്ടുണ്ടത്രെ. ചെറിയൊരു അശ്രദ്ധയ്‌ക്ക് കൊടുക്കേണ്ടി വരുന്നത് എത്ര ഭീകരമായ വിലയാണെന്ന് ഇനിയും സമൂഹം അറിയാനിരിക്കുന്നതേയുള്ളൂ.  

സമൂഹവ്യാപനത്തിന്റെ ഭാഗമായാണോ രോഗം പിടിപെട്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പോത്തന്‍കോട് മരിച്ചതെന്ന് സംശയിക്കുന്നുണ്ട്. അദ്ദേഹം ചില വിവാഹത്തിലും മറ്റും പങ്കെടുത്തതല്ലാതെ മറ്റെങ്ങും പോയിട്ടില്ല. മരണത്തെ തുടര്‍ന്ന് പോത്തന്‍കോട് പൂര്‍ണ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും വൈറസ് പിടിപെട്ടു എന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. സമൂഹ വ്യാപനത്തിന് ഇടവെക്കുന്നതാണിത്. അനുനിമിഷം ആര്‍ത്തനാദത്തിനും അന്ധകാരത്തിനുമിടയിലേക്ക് ഊര്‍ന്നു പോകുന്ന ജീവിതമാണ് മുമ്പിലുള്ളത്. ഇതുവരെയുണ്ടാകാത്ത ഭീതിയാണ് സമൂഹത്തില്‍ ഉണ്ടായിരിക്കുന്നത്. ഭീഷണമായ അവസ്ഥയിലും മതപരവും അതുമായി ബന്ധപ്പെട്ടവയ്‌ക്കും സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കാത്തവിധം പൊതുബോധം നഷ്ടമായിരിക്കുന്നു.

ആണവായുധമുള്‍പ്പെടെ ലോകത്തെ ജയിക്കാന്‍ പോന്ന സര്‍വസംഹാരമായവയൊക്കെ ശേഖരിച്ചു കൂട്ടിയ രാജ്യങ്ങള്‍ കൊറോണ പടര്‍ന്നു പന്തലിക്കുമ്പോള്‍ ആര്‍ക്കെതിരെ ഇവ പ്രയോഗിക്കുമെന്ന ഭീതിയിലായിരിക്കുന്നു. മനുഷ്യ മനസ്‌പോലും സ്‌കാന്‍ ചെയ്യാന്‍ പോന്ന ഔദ്ധത്യം കൈമുതലായ ആധുനിക മനുഷ്യന്‍ എന്തുകൊണ്ട് ഇത്തരമൊരു സങ്കീര്‍ണാവസ്ഥയിലെത്തിയെന്ന് ചിന്തിക്കേണ്ടതുണ്ട്. ജാതിമതവര്‍ഗ ദേശ പാരമ്പര്യ സംസ്‌കാരങ്ങള്‍ക്കപ്പുറത്തേക്ക് നീണ്ട കനിവിന്റെ സന്ദേശം ഉയര്‍ന്നുപൊങ്ങിയ ഭാരതത്തിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ ലോകത്തിന് കഴിയാഞ്ഞതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ സകലരും അനുഭവിക്കുന്നത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന എക്കാലത്തെയും പ്രശോഭനമായ കാഴ്ചപ്പാടാണ് വളര്‍ത്തിയെടുക്കേണ്ടത്. അതിനുപകരം ക്ഷുദ്രതാല്‍പര്യങ്ങളുടെ നാറുന്ന ഭാണ്ഡവും പേറി വേച്ചുവേച്ച് നടക്കുന്നതില്‍ കഴമ്പില്ല.

നമസ്‌തെയിലൂടെ ഹൃദയത്തിലെ നന്മയെ ആദരിച്ചുകൊണ്ട് തിന്മക്കെതിരെ സാമൂഹിക അകലം പാലിക്കലാണ് വൈറസിനെതിരെയുള്ള പ്രതിരോധമെന്ന് മഹാഭൂരിപക്ഷം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളുക്കാത്ത മനോഭാവമാണ്. അവരാണ് എല്ലാ ജാഗ്രതാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി സമൂഹത്തിന് ഭീഷണിയാവുന്നത്. ദല്‍ഹിയിലെ നിസാമുദീനില്‍ നടന്ന മത സമ്മേളനത്തിന്റെ പിന്നിലും അതൊക്കെത്തന്നെയാണ്. മഹാവ്യാധി വാ പിളര്‍ത്തി നില്‍ക്കുമ്പോഴും സങ്കുചിത താല്‍പര്യങ്ങളുടെ ചെളിക്കുണ്ടില്‍ മദിച്ചു നില്‍ക്കുന്നവരോട് പണ്ട് വ്യാസന്‍ പറഞ്ഞതേ ഓര്‍മിപ്പിക്കാനുള്ളൂ. ‘ഞാന്‍ തലയില്‍ കൈവെച്ച് ഇവരോട് പറയുന്നുണ്ട്, എന്നിട്ടും ആരും കേള്‍ക്കുന്നില്ല. എന്നാലും ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും’. ഈ ലോകം നിലനില്‍ക്കാന്‍ എല്ലാവരും ശ്രമിച്ചാലേ നടക്കൂ എന്നതിന് മറ്റെന്ത് തെളിവു വേണം?

Tags: covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.