കോഴിക്കോട്: ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കുന്നത്.
മാര്‍ച്ച് 31 അടിസ്ഥാനത്തില്‍ വിവിധ ഇനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില:
മട്ട അരി (40-47 രൂപ), കുറുവ (36-42), ജയ (41 ), കയമ (100-115), പച്ചരി (28-38), ചെറുപയര്‍ (110-125), ഉഴുന്ന് പരിപ്പ് (120-125), തുവരപ്പരിപ്പ് (96-110), കടല (68-88), മുളക് 1 (280), മുളക് ഞെട്ടിയുളളത് (175), മല്ലി (88-98), പഞ്ചസാര (40-42), സവാള (36), വെളിച്ചെണ്ണ (160-195), മൈദ (35 ), റവ (37 ), ആട്ട (35), പൊടിയരി (48-55), ഉലുവ (70), പുളി (100-120 രൂപ).
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാവുന്നതാണ്.
പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് 9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത് 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.
പ്രതികരിക്കാൻ ഇവിടെ എഴുതുക: