ആലപ്പുഴ: ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങാന്‍ ഇതര സംസ്ഥാന തൊഴിലാളികളെ പ്രേരിപ്പിച്ചതിന് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റും ഹരിപ്പാട്ടെ മാര്‍ജിന്‍ഫ്രീ ഉടമയുമായ ആറാട്ടുപുഴ നാസറി (നസറുദ്ദീന്‍-57)നെ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നായിരുന്നു അറസ്റ്റ്. ചങ്ങനാശേരിയിലെ പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി കലാപമുണ്ടാക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചു.
നേരത്തെ അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇയാളുടെ പങ്ക് വ്യക്തമായത്. എന്നാല്‍ കാര്‍ത്തിക പ്പള്ളി മേഖലയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമായി ഇയാള്‍ ഇതേ ദിവസം ഫോണില്‍ ബന്ധപ്പെട്ടതായി ഹരിപ്പാട് സിഐ ഫയാസ് പറഞ്ഞു. അറസ്റ്റിലായ നാസര്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായ് ഇയാളുമായി ബന്ധമുള്ള പലരുടെയും വീടുകള്‍ തരപ്പെടുത്തി കൊടുത്തിട്ടുള്ളതായും അറിയുന്നു. ഇയാള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: