ബെംഗളൂരു: കൊറോണ വ്യാപനം തടയുന്നതിനായി വീടുകളില്‍ സമ്പര്‍ക്ക് വിലക്കില്‍ കഴിയാന്‍ നിശ്ചയിച്ചിരിക്കുന്നവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി എടുത്ത് അയയ്‌ക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്. രാവിലെ ഏഴിനും രാത്രി പത്തിനുമിടയില്‍ ഒരോമണിക്കൂറിലും സെല്‍ഫി ഫോട്ടോയെടുത്ത് ആരോഗ്യവകുപ്പ് അയക്കണം. കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ”Quarantine Watch’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഫോട്ടോ അയക്കേണ്ടത്.
വീടുകളില്‍ സമ്പര്‍ക്ക വിലക്കിലുള്ളവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെട്ട സംഘം ഈ ആപ്ലിക്കേഷന്‍ ഉപേയാഗിച്ച് ആളുകളുടെ ലോക്കേഷന്‍ നോക്കി സ്ഥലത്തെത്തി സര്‍ക്കാരിന് വിവരം കൈമാറും. ആപ്ലിക്കേഷനിലൂടെ സെല്‍ഫി ഫോട്ടോ ഇടുമ്പോള്‍ ജിപിഎസ് സംവിധാനവും പ്രവര്‍ത്തിക്കും. ഫോട്ടോ ഇടുന്ന ലോക്കേഷനും ഇതോടൊപ്പം ഉണ്ടാകണം. ഇതിലൂടെ ഫോട്ടോ എവിടെനിന്നാണ് അയക്കുന്നതെന്ന് വ്യക്തമാകും. നീരീക്ഷണ കാലയളവ് ലംഘിച്ച് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. രാത്രി പത്തുമുതല്‍ രാവിലെ ഏഴുവരെ ഇത് ബാധകമല്ല.
സെല്‍ഫി അയക്കുന്നതില്‍ മുടക്കം വന്നാല്‍, നിരീക്ഷണ സംഘം വീട്ടിലെത്തി സര്‍ക്കാരിന്റെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഒരോ സെല്‍ഫിയും സര്‍ക്കാരിന്റെ ഫോട്ടോ പരിശോധന സംഘം കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തും. തെറ്റായ ഫോട്ടോ അയച്ച് തെറ്റിദ്ധരിപ്പിക്കുന്നവരെയും ഐസൊലേഷനിലേക്ക് മാറ്റും. കര്‍ണാടകയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കു വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ക്വാറന്റൈന്‍ വാച്ച് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക്: https://play .google.com/store/apps/details?id=com.bmc. qrtnwatch
പ്രതികരിക്കാൻ ഇവിടെ എഴുതുക: