കൊച്ചി: കേരള – കര്‍ണ്ണാടക അതിര്‍ത്തിയിലെ റോഡുകള്‍ അടച്ച പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രമ്യമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി. കൊറോണയെന്ന മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങളുടെ പേരില്‍ ഒരു മനുഷ്യ ജീവന് പോലും നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചതിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷക സംഘടന നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. വിശദീകരണം നല്കാന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും മംഗലാപുരത്ത് ചികിത്സ തേടുന്ന നിരവധി മലയാളികളെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ എ.ജി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: