ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്നത് തടയാന്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ദരിദ്രര്‍ക്ക് പ്രതിന്ധി സൃഷ്ടിക്കാതിരിക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കെയര്‍ ധനസമാഹരണത്തോട് മാതൃകാപരമായ സമീപനവുമായി സ്പോര്‍ട്സ് അതോറിറ്റി. പിഎം കെയറിലേയ്ക്ക് 76 ലക്ഷം രൂപയാണ് സ്പോര്‍ട്സ് അതോറിറ്റി സമാഹരിച്ച് നല്‍കിയത്. അതോറിറ്റിയുടെ വകുപ്പുകളേയും താരങ്ങളേയും പരിശീലകരേയും വിവിധ തലങ്ങളായി നിശ്ചയിച്ചാണ് തുക തീരുമാനിച്ചത്. എല്ലാവരുടേയും മൂന്നു ദിവസത്തെ വരുമാനമാണ് അടിയന്തിരമായി നല്‍കിയത്. കായിക രംഗത്തെ ഔദ്യോഗിക സംഘടനയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ആവേശപൂര്‍വ്വം പ്രതികരിച്ചത് കായികരംഗമായിരുന്നു. സച്ചിനും കോഹ്ലിയുമടക്കമുള്ളവര്‍ തുടക്കത്തിലേ മുന്നിട്ടറങ്ങിയതിനൊപ്പം വിവിധ മേഖലകളിലെ കായികതാരങ്ങള്‍ പിന്തുണയുമായെത്തി. രണ്ടാഴ്ച മുന്നേ കേന്ദ്ര കായിക മന്ത്രിയുടെ ഫിറ്റ് ഇന്ത്യ ചലഞ്ചിനോട് കായികതാരങ്ങളുടെ പ്രതികരണവും ആവേശപൂര്‍ണമായിരുന്നു. മലയാളിതാരം അഞ്ജു ബോബി ജോര്‍ജ്ജും ബോക്സിംഗ് താരം മേരികോമും അടക്കം സ്വയം വ്യായാമം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: