കൊല്ലം : നിയമ വിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ കമ്യൂണിറ്റി കിച്ചണുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. നിയമം ലഘിച്ച് ആള്‍ക്കൂട്ടവുമായി യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച കമ്യൂണിറ്റി കിച്ചണാണ് പൂട്ടാന്‍ ഉത്തരവിട്ടത്. കൊല്ലം നെടുമ്പനയില്‍ ഫൈസല്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമെല്ലാമായി അനുവദനീയമായതിലും വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. യാതൊരു വിധ മുന്‍ കരുതലും സ്വീകരിച്ചിരുന്നല്ല എന്നും കണ്ണനല്ലൂര്‍ പോലീസ് നല്കിയ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്്.
സര്‍ക്കാര്‍ അനുമതിയോടെ പഞ്ചായത്ത് തലത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഫൈസലിന്റെ കമ്യൂണിറ്റി കിച്ചണില്‍ ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നിര്‍ദ്ദേശങ്ങളില്‍ പറയുന്ന മാനദണ്ഡങ്ങളൊന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലിച്ചിരുന്നില്ല.
ആരോഗ്യ വകുപ്പിന്റെ മേല്നോട്ടത്തിലല്ലാതെ പാചക സംവിധാനങ്ങള്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടാക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇവ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഫൈസലിനെതിരെ നിയമ നടപടിയും സ്വീകരിക്കുമന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: