കൊയിലാണ്ടി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മീനച്ചൂടിനെ വകവെക്കാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കും കൊയിലാണ്ടി ഗവ. ആശുപത്രിയിലെ ജീവനക്കാര്‍ക്കും അഗ്‌നിശമന സേനാഗംങ്ങള്‍ക്കും മറ്റു അവശ്യ സര്‍വ്വീസിലെ പ്രവര്‍ത്തകര്‍ക്കും വിയ്യൂര്‍ സനാതന സേവാസമിതി ഇളനീര്‍ വിതരണം ചെയ്തു.
പ്രവര്‍ത്തനത്തിന് ജിജേഷ് അട്ടവയല്‍, കെ.എം. അഭിലാഷ്, അഖില്‍ ചന്ദ്രന്‍, അഞ്ജു ജിജേഷ്, സി.പി. നിഷാദ്, വി.കെ. ലിജില്‍, പി.വി. സജിത് ലാല്‍, അജീഷ്, ടി.കെ. അബിദേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചസമയത്ത് കൊയിലാണ്ടി നഗരത്തില്‍ പൊതിച്ചോറും കുടിവെള്ളവും സനാതന സേവാസമിതി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത് വരുന്നുണ്ട്.











