തിരുവല്ല: ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ മേഖലയിലെ തീവ്രസ്വഭാവമുള്ള സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
തൊഴിലാളികളുമായി അടുത്ത് ബന്ധമുള്ള സംഘടനാനേതാക്കളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരുടെ മൊബൈൽ കോളുകൾ അടക്കം പരിശോധിച്ച് വരുകയാണ്. എന്നാൽ ഇവരെ കസ്റ്റഡിയിൽ എടുക്കേണ്ടന്ന നിലപാടാണ് പോലീസിന്. പത്തനംതിട്ട അതിർത്തി പ്രദേശത്തുള്ള മൂന്നുപേരെയാണ് നിരീക്ഷിച്ച് വരുന്നത്. തൊഴിലാളികൾക്കിടയിൽ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടൊയെന്നും പരിശോധിക്കുന്നുണ്ട്.
അതിനിടയിൽ മേഖലയിലെ ഇപ്പോഴുള്ള തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യത വരുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 23,000 തൊഴിലാളികൾതൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജില്ലയിൽ 23,000 അതിഥി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ പകുതിയിൽ കൂടുതൽ രജിസ്റ്റർ ചെയ്യാത്തവരായും ഉണ്ട്.എന്നാൽ എണ്ണം സംബന്ധിച്ച് കൃത്യത വരുത്താനുള്ള നടപടികൾ ഉദ്യോഗസ്ഥർ തുടങ്ങി. ഇന്നലെ പൊതുവെ പായിപ്പാട് പ്രദേശം നിശ്ചലമായിരുന്നു. അവശ്യ സാധനങ്ങളുടെ കടകൾ 5മണിവരെ പ്രവർത്തിച്ചും. ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ കുടിയേറ്റ തൊഴിലാളികളുടെ നിയമവിരുദ്ധമായ സംഘടിക്കൽ ആസൂത്രിതമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അശോകൻ കുളനട. വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യത ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇത് ആഭ്യന്തര സുരക്ഷയെതന്നെ ബാധിക്കുന്നു.തൊഴിലാളികളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും അടിയന്തിരമായി നടപടി സ്വീകരിക്കണം. തൊഴിലാളികളുടെ ചുമതലയുള്ള ഏജന്റുംമാർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അശോകൻ കുളനട ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: