പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകള്‍ എല്ലാം തുറന്നെങ്കിലും നൊച്ചാട് കരുവണ്ണൂര്‍ ഭാഗത്തേക്ക് ഒന്നരമാസമായിട്ടു വെള്ളമെത്തിയില്ല. നൊച്ചാട് ഭാഗത്ത് പുളിയുള്ള കണ്ടിതാഴ വരെ കൈകനാലില് വെള്ളമുണ്ടെങ്കിലും കരുവണ്ണൂര്‍ ഭാഗത്തേക്ക് വെള്ളം എത്തുന്നില്ല.
പുത്തന്‍പുരക്കല്‍ താഴെ കനത്ത ലീക്ക് അനുഭവപ്പെടുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിന്നു പോകുകയാണ്. എല്ലാ വര്‍ഷവും തൊഴിലുറപ്പുകാരെ കൊണ്ട് കനാല്‍ വൃത്തിയാക്കുക എന്നല്ലാതെ അറ്റകുറ്റപണികള്‍ നടത്താറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കനാല്‍വെള്ളം കരുവണ്ണൂരില്‍ എത്തിപ്പെടാത്തതു കൊണ്ട് പ്രസ്തുത പ്രദേശത്തെ കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം നേരിടുകയാണ്. വാഴകൃഷിക്കാരും വയലുകളില്‍ ഹൃസ്വകാലകൃഷിയില് ഏര്‍പ്പെട്ടവരും ധര്‍മ്മസങ്കടത്തിലാണ്. ചോര്‍ന്ന് ഒലിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ മാത്രമെ ഇതിന് ശാശ്വത പരിഹാരമാവുകയുള്ളു. അല്ലാത്തപക്ഷം കനാല്‍ വെള്ളം ഇല്ലാത്തതുമൂലം കരുവണ്ണൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: