Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചകോശ നിഷേധം

വിവേകചൂഡാമണി 106

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 31, 2020, 05:00 am IST
in Samskriti

ഇനിയുള്ള 57 ശ്ലോകങ്ങളിലായി പഞ്ചകോശത്തെ വിവരിച്ച് അവയൊന്നും ആത്മാവല്ല എന്ന് നിഷേധിക്കുന്നു.

അന്നമയകോശം

അടുത്ത 11 ശ്ലോകങ്ങള്‍ അന്നമയകോശത്തെപ്പറ്റിയുള്ളതാണ്.

ശ്ലോകം 154  

ദേഹോളയമന്നഭവനോളന്നമയസ്തുകോശോ-

ഹ്യന്നേന ജീവതി വിനശ്യതി തദ്വിഹീനഃ

ത്വക്ചര്‍മ്മമാംസരുധിരാസ്ഥി പുരീഷരാശിഃ

നായം സ്വയം ഭവിതുമര്‍ഹതി നിത്യ ശുദ്ധഃ

അന്നത്തിന്നുണ്ടായ ഈ ദേഹമാണ് അന്നമയകോശം.ഇത് അന്നത്താല്‍ നിലനില്‍ക്കുന്നു. അന്നമില്ലെങ്കില്‍ നശിക്കുകയും ചെയ്യും.തൊലി, ചര്‍മ്മം, മാംസം, ചോര, അസ്ഥി, മല്ല എന്നിവ ചേര്‍ന്നതായ ഈ ശരീരം നിത്യ ശുദ്ധമായ ആത്മാവല്ല.

ഈ ദേഹമാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയെ പിഴുതെറിയാന്‍ തുടങ്ങുകയാണ് ഇവിടെ. അന്നത്തില്‍ നിന്നാണ് ദേഹമുണ്ടാകുന്നത്. പുരുഷന്‍ കഴിച്ച അന്നത്തിന്റെ സൂക്ഷ്മാംശം ബീജമായി മാറുന്നു. അത് സംയോഗം വഴി സ്ത്രീയിലെത്തി അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമാകുന്നു. പിന്നീട് മാതൃഗര്‍ഭത്തില്‍ നിശ്ചിത കാലം കിടന്ന് വളര്‍ച്ചയെത്തി പ്രസവത്താല്‍ പുറത്തെത്തുന്നു. ജനിച്ച ശേഷം പിന്നെ ശൈശവം, ബാല്യം, കൗമാരം, യൗവനകാലങ്ങളിലൂടെ ഭക്ഷണം കഴിച്ച് ക്രമത്തില്‍ വളരുന്നു. മരണം വരെ വേണം അന്നത്തെ ആശ്രയിക്കല്‍. മരണ ശേഷം ഈ ശരീരം കൃമി കീടങ്ങള്‍ക്കും മറ്റും ആഹാരമാകുന്നു.

കുഴിച്ചിട്ടാലും ദഹിപ്പിച്ചാലും സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ വളമായി, അവയുടെ ആഹാരമായിത്തീരും.

അന്നത്തില്‍ നിന്ന് ഉണ്ടായി അന്നത്താല്‍ വളര്‍ന്ന്, നിലനിന്ന് പിന്നെ മറ്റുള്ളവയ്‌ക്ക് അന്നമായിത്തീരുകയും ചെയ്യുന്നതിനാലാണ് ദേഹത്തെ അന്നമയകോശം എന്ന് പറയുന്നത്.

ഇനി ദേഹത്തിനകത്തുള്ളതോ..!  

ഓരോന്നും ഒറ്റയ്‌ക്കെടുത്താല്‍ അറയ്‌ക്കുന്നതും വെറുപ്പുളവാക്കുന്നതുമാണ്.എല്ലാ വൃത്തികേടും തൊലി കൊണ്ട് നന്നായി പൊതിഞ്ഞ് വച്ചിരിക്കുകയാണ്. തൊലിയില്‍ മുറിവോ ചൊറിയോ മറ്റോ ഉണ്ടായാല്‍ അതിന്റെ വൃത്തികേടും ബോദ്ധ്യമാകും. ചോരയും ചലവും മലമൂത്രങ്ങളും നിറച്ചു വെച്ച ഒരു ഭാണ്ഡകെട്ടാണ് ഈ ശരീരം.അശുദ്ധ വസ്തുക്കള്‍ നിറഞ്ഞ ഈ ദേഹം ഒരിക്കലും ആത്മാവല്ല.

നിരന്തരം നശിക്കുന്നതായ ജഡ വസ്തുക്കള്‍ ചേര്‍ന്നുണ്ടായ ശീരരത്തിന് നിത്യ ശുദ്ധമായ ആത്മാവാകാന്‍ കഴിയില്ല.

ശ്ലോകം 155

പൂര്‍വം ജനേപിമൃതേരഥ നായമസ്തി

ജാതക്ഷണഃ ക്ഷണ ഗുണോളനിയത സ്വഭാവഃ

നൈകോ ജഡശ്ച ഘടവത് പരിദൃശ്യമാനഃ

സ്വാത്മാ കഥം ഭവതി ഭാവ വികാരവേത്താ

ജനനത്തിന് മുമ്പും മരണത്തിന് പിമ്പും ദേഹം ഉള്ളതായി കാണുന്നില്ല. കുറച്ച് കാലം മാത്രമേ ഇതിന് നിലനില്‍പ്പുള്ളൂ. ഇതിന്റെ ഗുണങ്ങള്‍ സ്ഥിരമല്ല. ഓരോ ക്ഷണവും മാറുന്നതാണ് ഇതിന്റെ സ്വഭാവം. പല ദശകളോട് കൂടിയ ഇത് കുടം പോലെ കാണാവുന്ന ഒരു ജഡ വസ്തുവാണ്. ഇതെങ്ങനെ എല്ലാ വസ്തുക്കളുടേയും മാറ്റങ്ങളേയും മറ്റുമറിയുന്ന ആത്മാവാകും?

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. ഈ ദേഹം ആത്മാവല്ല എന്ന് തന്നെയാണത്.

മുമ്പ് ഇല്ലാത്ത ഒന്ന് ഭാവിയില്‍ ഇല്ലാത്തതുമായത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്. ഈ ശരീരത്തിന്റെ മുന്‍ പിന്‍ അവസ്ഥകള്‍ നമുക്കറിയില്ല. ശരീരം നില

നില്‍ക്കുന്ന കാലം വളരെ കുറച്ച് മാത്രം. കൂടിയാല്‍ 100 കൊല്ലം. ചില മരങ്ങളും കെട്ടിടങ്ങളും പോലും അതിലധികം കാലം നിലനില്‍ക്കുന്നു. അനന്തമായ കാലത്തിന് മുന്നില്‍ മനുഷ്യ ജീവിതം ക്ഷണികമാണ്.

സ്വപ്‌നത്തിന് ചെറിയ സമയമാണ് കാലയളവ് എങ്കിലും നാം എത്രയോ സമയം അതില്‍ പെട്ട് അനുഭവിക്കുന്നതായി തോന്നും. അതുപോലെയാണ് ജീവിതവും.

ശരീരത്തിന്റെ ഗുണവും മാറി മറിഞ്ഞു കൊണ്ടിരിക്കും. ചിലപ്പോള്‍ നല്ല ആരോഗം മറ്റു ചിലപ്പോള്‍ രോഗം.ആധിയും വ്യാധിയും സുഖവും ദുഃഖവുമൊക്കെ. സത്വരജസ്തമോഗുണങ്ങള്‍ക്കനുസരിച്ച് ഓരോ പ്രകൃതം കാട്ടും. ചിലപ്പോള്‍ നല്ലയാള്‍ മറ്റു ചിലപ്പോള്‍ ചീത്തയാള്‍ എന്നിങ്ങനെ.

കുടം നമുക്ക് കാണാവുന്ന ഒരു ജഡവസ്തുവാണ്. അതു

പോലെ തന്നെ അറിയാവുന്ന ഒന്നു തന്നെ ഈ ശരീരവും. ഒരു ദൃശ്യവസ്തു മാത്രം. അത് ദൃക്കല്ല – കാണുന്നയാളല്ല എന്ന് ചുരുക്കം. ദ്രഷ്ടാവായ ആത്മാവിന്റെ ഒരു ഉപകരണം മാത്രമാണ് ശരീരം. അതൊരിക്കലും ആത്മാവാകില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.