മാനന്തവാടി: വയനാട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടും നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധന നടത്തിയ സെമിനാരിക്കെതിരെ കേസ്. വികാരിമാരും കന്യാസ്ത്രീകളുമടക്കം 10 പേര് അറസ്റ്റിലായി. മാനന്തവാടി ചെറ്റപ്പാലം ഡിഎം കോണ്‍വെന്റ് കുന്നില്‍ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിക്കെതിരെയാണ് മാനന്തവാടി പോലീസ് കേസ് എടുത്തത്.
കൊറോണ പശ്ചാത്തലത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും വയനാട്ടില്‍ നിരോധനാജ്ഞ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിലക്കുകള്‍ ലംഘിച്ച് സെമിനാരി ചാപ്പലില്‍ ആരാധന നടത്തിയതിനാണ് രണ്ട് വികാരിമാരും, മൂന്ന് കന്യാസ്ത്രീകളും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, സബ് ഇന്‍സ്പെക്ടര്‍ സി.ആര്. അനില്‍കുമാര്‍ തുടങ്ങിയവര്‍ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഐപിസി 188, 269 വകുപ്പുകളും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവുമാണ് കേസ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എല്ലാവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: