ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ സഹായിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയും. ട്വിറ്ററില്‍ കൂടിയാണ് തങ്ങള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നല്‍കുമെന്ന് അറിയിച്ചത്.
അനുഷ്കയും ഞാനും പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ വേദനിക്കുന്ന ദുരിതം പേറുന്ന നിരവധി പേരെ ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളുടെ സംഭാവന അവരുടെ കുറച്ചെങ്കിലും വേദന മാറ്റുമെന്ന് കരുതുന്നു എന്നും കോഹ്ലി ട്വീറ്റ് ചെയ്തു. അതേസമയം, സംഭാവന ചെയ്യുന്ന തുക എത്രയെന്നു ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ക്രിക്കറ്റ് ലോകത്തു നിന്നു വന്‍പിന്തുണയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്നത്. ബിസിസിഐ 51 കോടി രൂപയാണ് സംഭാവന ചെയ്തത്. സുരേഷ് റെയ്ന 31 ലക്ഷം പ്രധാനമന്ത്രിക്കും 21 ലക്ഷം യുപി മുഖ്യമന്ത്രിക്കും സംഭാവന ചെയ്തു. സച്ചിന് ടെന്‍ഡുല്‍ക്കര്‍ 50 ലക്ഷമാണ് സംഭാവന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: