നൂദല്‍ഹി: രാജ്യത്ത് ആവശ്യത്തിന് ഇന്ധനം കരുതല്‍ ശേഖരമുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ഇത് സംബന്ധിച്ച ഭീതിയുടെ ആവശ്യമില്ലെന്നും ഐഒസി ചെയര്മാന് സഞ്ജീവ് സിങ് പറഞ്ഞു. പശ്ചാത്തലത്തില്‍ ഇന്ധന ക്ഷാമം ഉണ്ടായേക്കാം എന്നു കരുതി ചിലര്‍ ആവശ്യത്തിലധികം ഇന്ധനം ശേഖരിക്കുന്നുണ്ട്. ഇത് ആവശ്യമില്ലാത്തതണെന്നും ദ്രവീകൃത ഇന്ധനം അടക്കമുള്ളവ സുലഭമാണെന്നും ഐഒസി അറിയിച്ചു.
ഇന്ധന വിതരണ കേന്ദ്രങ്ങളും ഉത്പാദന കേന്ദ്രങ്ങളും പ്രവര്‍ത്തന ക്ഷമമാണ്. അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങളിലും ക്ഷാമം നേരിടാന്‍ പോകുന്നില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പെട്രോള്‍, ഡീസല്‍ ഉള്‍പ്പടെയുള്ള ഇന്ധന ഉപഭോഗത്തില്‍ വലിയ കുറവു വന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ കോണിലേക്കും ഇന്ധന നീക്കം തടസമില്ലാതെ നടക്കുന്നുണ്ട്. പെട്രോള്‍ ഉപഭോഗത്തില്‍ എട്ടു ശതമാനം വരെയും ഡീസല്‍ ഉപയോഗത്തില്‍ 16 ശതമാനവും കുറവു വന്നു. എടിഎഫ് ഉപഭോഗം 26 ശതമനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്‍പിജി ഉപഭോഗത്തില്‍ ലോക് ഡൗണിന് ശേഷം 200 ശതമാനത്തോളം കുതിച്ചു ചാട്ടം ഉണ്ടാകുകയാണ് ചെയ്തത്. ഗ്യാസ് നിറയ്ക്കുന്ന കേന്ദ്രങ്ങള്‍ തിരക്കു കാരണം പുതിയ ബുക്കിങ്ങുകള്‍ സ്വീകരിക്കാന്‍ വൈകുകയാണ് ഇപ്പോള്‍ സംഭവിക്കുന്നത്.ജനങ്ങളുടെ അനാവശ്യ ഭീതിയാണ് ബുക്കിങ്ങ് വര്‍ദ്ധിക്കാന്‍ കാരണം. ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: