വാഷിങ്ടണ്‍: ലോകമെമ്പാടും കൊറോണ വൈറസ് വ്യാപകമാകുന്നതിനിടെ പുതിയ കണ്ടെത്തലുകളുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണയുടെ ഉല്‍ഭവം വുഹാനിലെ ചന്തയില്‍ നിന്നല്ലെന്നും വൈറസിനെ കൃത്രിമമായി സൃഷ്ടിച്ചതല്ലെന്നും അമേരിക്കയിലെ ടുളേന്‍ ആരോഗ്യ സര്‍വകലാശാലയിലെ ഡോ.റോബര്‍ട് ഗാരി വ്യക്തമാക്കി.
വൈറസിന്റെ പ്രോട്ടീന്‍ ഘടനയും കൃത്രിമസൃഷ്ടിയെന്ന വാദത്തിന് എതിരാണ്. വൈറസിനെ ചൈന ജൈവായുധമായി വികസിപ്പിച്ചതെന്ന് ആരോപിച്ച് അമേരിക്കന്‍ കോടതിയില്‍ 20 ട്രില്യന്‍ ഡോളറിന്റെ കേസ് വരെ നടക്കുമ്പോഴാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ തന്നെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ നവംബറില്‍ വുഹാനില്‍ നിന്നല്ല വൈറസിന്റെ ഉല്‍ഭവം. അതിലും മുമ്പ് നിലവില്‍ വന്ന വൈറസ് വര്‍ഷങ്ങളായി പടരുന്നുണ്ടായിരുന്നു. ഇപ്പോള്‍ മാത്രമാണ് സ്ഥിതി രൂക്ഷമായത്. ജനിതകമാറ്റങ്ങളിലൂടെ അത് പെട്ടെന്നു പടരാനുള്ള ശേഷി നേടി. മാത്രമല്ല, മനുഷ്യരില്‍ നിലവില്‍ പടരുന്ന വൈറസില്‍ നിന്നല്ലാതെ കൃത്രിമമായി പുതിയതിനെ സൃഷ്ടിക്കാനുമാവില്ല. നൊവെല് കൊറോണ വൈറസിന്റെ ഘടന ഇതിനു മുമ്പ് കണ്ടെത്തിയത് വവ്വാലുകളിലും ഈനാംപേച്ചികളിലും മാത്രമാണെന്നും റോബര്‍ട് ഗാരി എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: