മലപ്പുറം: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്ഷീണ പ്രയ്തനങ്ങള്‍ നടത്തുന്നതിനിടെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ട് കോണ്‍ഗ്രസ് നേതാവ്.
കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ എത്തിക്കുന്നതിന് നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് രാത്രി ട്രെയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ വാര്‍ത്തയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും തുവ്വക്കാട് സ്വദേശിയുമായ അലീഷ് ഷാക്കിര്‍ പ്രചരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. ഇയാള്‍ക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം ഐപിഎസിനും ടീമിനെയും കളക്ടര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: