സിഡ്നി: സ്റ്റീവ് സ്മിത്തിന് ഇനി ഓസ്ട്രേലിയയെ നിയിക്കാനാകും. രണ്ട് വര്‍ഷത്തേക്ക് സ്മിത്തിനെ ക്യാപ്റ്റനാക്കരുതെന്ന വിലക്ക് ഇന്നലെ അവസാനിച്ചു. ഇതോടെ ക്യാപ്റ്റനാകാന്‍ സ്മിത്തിന് വീണ്ടും അവസരം ഒരുങ്ങുകയാണ്.
2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സ്മിത്തിനെ രണ്ട് വര്‍ഷത്തേക്ക് ക്യാപ്റ്റനാക്കരുതെന്ന വിലക്ക് വന്നത്. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. ഈ വിലക്കിന് ശേഷം കഴിഞ്ഞ വര്‍ഷം സ്മിത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്നു.
സ്മിത്തിന് വിലക്ക് വീണതോടെ ടിം പെയ്നാണ് ടെസ്റ്റില്‍ ഓസീസിനെ നയിക്കാന്‍ നറുക്ക് വീണത്. പെയ്ന് മികവ് കാട്ടുന്ന സാഹചര്യത്തില്‍ ഓസീസിന് ഉടനെ നായക സ്ഥാനത്ത്് തിരിച്ചെത്താനായേക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: