ന്യൂദല്‍ഹി : മഹാമാരിയെ ചെറുക്കുന്നതിനായി രാജ്യം പരിശ്രമിക്കുമ്പോള്‍ അവസരം മുതലെടുത്ത് ഭീകരര്‍ ആക്രണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നും രണ്ട് ഭീകരര്‍ ദല്‍ഹിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘമാണ് ഇതിനു പിന്നില്‍. ഐഎസ് ഭീകരരായ രണ്ടുപേര്‍ ടെലഗ്രാം വഴിയാണ് ആശയ വിനിമയം നടത്തിയിരുന്നത്. കൂടാതെ ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും ചികിത്സയിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഹചര്യത്തില്‍ സുരാക്ഷാപാളീച്ചയും സംഭവിക്കാം അവസരം മുതലെടുത്ത് ആക്രമണം നടത്താമെന്നാണ് ഭീകരര്‍ കണക്കുകൂട്ടുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് മുഖപത്രങ്ങളായ അല്‍ നബ, വോയ്സ് ഓഫ് ഹിന്ദ് എന്നിവര്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തുക എന്ന ആശയത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലെ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധിക്കുമെന്നാണ് ഇതില്‍ പ്രതിപാദിച്ചത്.
ഇന്റലിജെന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തികളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്കു നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ മലയാളിയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനില്‍ ന്യൂനപക്ഷത്തിനുനേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പലപ്പോഴും പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: