മാനന്തവാടി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട പ്രാര്‍ഥന നടത്തിയ വൈദികനും കന്യാസ്ത്രീകളും ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍. വയനാട് മാനന്തവാടിയിലാണ് സംഭവം.
മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനര്‍ സെമിനാരിയിലാണ് ഇന്ന് കൂട്ട പ്രാര്‍ഥന നടന്നത്. വിലക്ക് ലംഘിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് കന്യാസ്ത്രീകള്‍ക്കെതിരെയും രണ്ട് വൈദികര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനകളോ മറ്റ് ചടങ്ങുകളോ നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ ആളുകള്‍ സംഘടിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ആരാധനാലയങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ സംഘടിക്കുന്നത് രോഗവ്യാപനം വേഗത്തിലാക്കും. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമെല്ലാം സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: