തിരുവനന്തപുരം: കൊറോണ പ്രതിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കടകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാനാകും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ളാറ്റ് അസോസിയേഷന്, കുടുംബശ്രീ യൂണിറ്റുകള്‍ എന്നീ വിവിധ സംഘടനകള്‍ക്ക് ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ പറ്റുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രത്യേകം ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കും കടകള്‍ക്കും മൊബൈല്‍ ആപ്പ് വെബ്സൈറ്റ് എന്നിവയുടെ സേവനം ഉപേയാഗിക്കാവുന്നതാണ്.
വെബ്സൈറ്റ്: https://www.shopsapp.org, ഷോപ്പുകള്‍ക്കുള്ള app:https://play.google.com/store/apps details?id=org.inventlabs.shopsapp.business
ഉപഭോക്താക്കുള്ള app:https://play.google.com/store/apps/details?id=org.inventlabs.shopsapp കേരളാ പോലീസ് സൈബര്‍ഡോമിന്റെ നിര്‍ദേശങ്ങളുടെയും ഏകോപനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്‍വന്റ് ലാബ്സ് ഇന്നവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഹോം ഡെലിവറി സൗകര്യം ഉറപ്പാക്കാന്‍ കഴിയുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: